ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ
മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു.
രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ നടക്കും.
NEWS 22 TRUTH . EQUALITY . FRATERNITY