Breaking News

ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…

ലോകത്തെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാന്‍ ആണ്. ഇപ്പോഴിതാ ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോര്‍ട്ട്. ഐസ്ക്രീമില്‍

കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.

ചൈനയിലെ ടിയാന്‍ജിന്‍ ഭാഗത്തെ 3 ഐസ്ക്രീം സാമ്ബിളുകള്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം.

നോര്‍ത്തേണ്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്ബനിയില്‍ നിര്‍മ്മിച്ച ഐസ് ക്രീമിലാണ് കൊവിഡ് കണ്ടെത്തിയത്. 1,812-ഓളം ബോക്‌സ് ഐസ്ക്രീമുകള്‍ ടിയാന്‍ജിന്‍ പ്രവിശ്യയില്‍ വിറ്റഴിച്ചിട്ടുണ്ട്.

ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്ബനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ ഇതില്‍ 2,089 ബോക്‌സുകള്‍ സീല്‍ ചെയ്യാന്‍ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …