Breaking News

കോവിഡ് മൂന്നാം തരംഗത്തിലേക്ക് ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന..

കോവിഡ് മഹാമാരി നിലവില്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന

പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ്

അഥനോം വ്യക്തമാക്കി. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്ബാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച്‌ കഴിഞ്ഞു’ യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌ കൊണ്ട് ഡബ്ല്യു.എച്ച്‌.ഒ മേധാവി വ്യക്തമാക്കി. കൊറോണ വൈറസിന്റെ വ്യാപനം ആഗോള തലത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും

അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും മേധാവി മുന്നറിയിപ്പ് നല്‍കി. അതെ സമയം യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ്

നിരക്ക് ഉയര്‍ത്തിയത് മൂലം കോവിഡ് കേസുകളും മരണങ്ങളും അടുത്തിടെയായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണെന്നും കേസുകള്‍ വീണ്ടും ഉയരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …