Breaking News

ആശങ്കയിലാക്കി വീണ്ടും കോവിഡ് വ്യാപനം; ചൈനയില്‍ ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള ന​ഗരത്തില്‍ ലോക്ക്ഡൗണ്‍…

നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ചൈനയില്‍ ഒന്‍പത് ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി.

ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …