Breaking News

കൊറോണ വൈറസ്: പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍..!

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും

അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കും. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

അതേസമയം കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ 15 പേര്‍ പത്തനംതിട്ടയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ആടൂര്‍ താലൂക്കാശുപത്രിയില്‍ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്ബത് പേരുമാണ് ചികിത്സയിലുള്ളത്.

ഇവരെ നിരീക്ഷിച്ചുവരികയാണ്. 58 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍

പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനിടെ കൊല്ലത്ത് അഞ്ചുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …