Breaking News

പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്…

പിറന്നാള്‍ ആഘോഷത്തിനിടയില്‍ മുഖത്ത് കേക്ക് തേച്ച രണ്ട് പേരെ വെടിവെച്ച്‌ കൊന്ന് യുവാവ്. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്.

മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. സുഹൃത്തായ തനുര്‍പ്രീതിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഇവര്‍ ഒത്തുകൂടിയത്.

ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച്‌ പൊലീസ് പറയുന്നു.

പാര്‍ട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച്‌ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടയില്‍ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …