Breaking News

ആന്റിബയോട്ടിക് ഒഴിവാക്കണം; വൈറൽ ഫിവർ മാർഗനിർദേശങ്ങൾ നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡല്‍ഹി: രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക്‌ മാത്രം ചികിത്സ നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു.

ചുമ, പനി, തൊണ്ടവേദന, ശരീരവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. 5 മുതൽ 7 ദിവസം വരെ തുടരുന്ന അണുബാധ, ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ സാധാരണമാണെന്നും, അതിനാൽ മരുന്നിന്റെ ഡോസ്, പാർശ്വഫലങ്ങൾ എന്നിവ പരിഗണിക്കാതെ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ മുതിരരുതെന്നും ആരോഗ്യവിദഗ്ധർ ഓർമ്മപെടുത്തുന്നു.

അമിതമായ ആന്റിബയോട്ടിക് ഉപയോഗം സമൂഹത്തിൽ മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ വളരാൻ ഇടയാക്കുകയും പിന്നീട് മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഗുഡ്ഗാവ് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്റേർണൽ മെഡിസിൻ ഡയറക്ടർ ഡോക്ടർ സതീഷ് കൗൾ പറഞ്ഞു. ധാരാളം പാനീയങ്ങൾ കുടിച്ച് വിശ്രമിക്കുന്നതാണ് വൈറൽ പനിയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം എന്നും അദ്ദേഹം അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …