Breaking News

തൃശ്ശൂ‍ര്‍ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകി; രോഗി വെന്‍റിലേറ്ററിൽ

തൃശ്ശൂർ: മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം.

ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് അമലിന് നൽകിയത്. ഇതോടെ രോഗി ബോധരഹിതനായി വീഴുകയായിരുന്നു. ഔദ്യോഗിക ലെറ്റർപാഡിന് പകരം ഒരു കടലാസ് കഷണത്തിലാണ് ഡോക്ടർ മരുന്ന് കുറിച്ചത്. മെഡിക്കൽ ഷോപ്പിൽ നിന്ന് തെറ്റായാണ് ഈ മരുന്ന് നൽകിയത്. ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ മരുന്ന് കഴിച്ചോളാൻ പറഞ്ഞതിനെ തുടർന്നാണ് മരുന്ന് കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 

മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉയർത്തിയിട്ടുണ്ട്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയതായും തുടർന്നാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …