Breaking News

മാമ്ബഴം മോഷണം പോകാതിരിക്കാന്‍ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും…

വീട്ടുമുറ്റത്തെ മാവിനെയും മാങ്ങകളെയും സംരക്ഷിക്കാന്‍ നിയോഗിച്ചത്​ നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും. മധ്യപ്രദേശിലെ ദമ്ബതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.

ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ സുരക്ഷ കര്‍ശനമാക്കിയതിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ

മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക്​ ലക്ഷങ്ങളാണ് വില മതിക്കുക.

ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ്​ പരിഹാസിന്​ ചെന്നൈയിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ നല്‍കിയതാണ്​ ഈ മാവിന്‍ തൈകള്‍.

അദ്ദേഹവും ഭാര്യ റാണിയും ചേര്‍ന്ന്​ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മാവി​ന്‍ തൈകള്‍ പരിപാലിച്ച്‌ പോന്നു. അതെ സമയം മരം വളര്‍ന്നതോടെ സാധാരണപോലെ ഇലകള്‍ പച്ചയോ മഞ്ഞയോ ആയിരുന്നില്ല.

ഇളം ചുവപ്പ്​ നിറമായിരുന്നു. അതിലുണ്ടായ മാങ്ങകളാക​ട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന്​ ദമ്ബതികള്‍ ഈ മാങ്ങയെക്കുറിച്ച്‌​ ഗവേഷണം ആരംഭിച്ചു. തുടര്‍ന്ന് മധുരമുള്ള സമ്മാനമാണ്​ ലഭിച്ചിരിക്കുന്നതെന്ന്​ ദമ്ബതികള്‍ കൗതുക പൂര്‍വം തിരിച്ചറിയുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ്​ മിയാസക്കി മാങ്ങകള്‍. അന്താരാഷ്​ട്ര വിപണിയില്‍ കഴിഞ്ഞവര്‍ഷം 2.70 ലക്ഷം രൂപക്കാണ്​ ഇവര്‍ മാങ്ങകള്‍ വിറ്റത്​. അതെ സമയം മാങ്ങകള്‍ മോഷണം

പോകുന്നത്​ പതിവായതോടെയാണ്​ ഇവയുടെ സംരക്ഷണത്തിനായി നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും ദമ്ബതികള്‍ നിയോഗിച്ചത്​. മികച്ച രീതിയില്‍ ബീറ്റാ കരോട്ടിന്‍, ഫോളിക്​

ആസിഡ്​, ആന്‍റി ഓക്​സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്ബഴമാണ്​ മിയാസക്കി. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ്​ നിഗമനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …