Breaking News

സിമന്റ് വില കുറയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; കേരളാ സിമന്റ് ട്രേഡേഴ്സ് സമിതി…

സിമന്റിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വില നടപ്പാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരളാ സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ഒ.സി. വക്കച്ചന്‍ ആവശ്യപ്പെട്ടു. നിലവില്‍

അയല്‍ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ ഒരു ചാക്കിന് 150 രൂപ വരെ കൂടുതലാണ് കേരളത്തില്‍ കമ്ബനികള്‍ ഈടാക്കുന്നത്. ഇതിനു പുറമേ, കൊവിഡിന്റെ മറവില്‍ 35 വരെ കൂട്ടി. വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കണമെന്നും

അയല്‍ സംസ്ഥാനങ്ങളിലെ വിലയായ 360 രൂപയ്ക്ക് നല്‍കണമെന്നും വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സിമന്റ് കമ്ബനികള്‍ തയ്യാറായിട്ടില്ല.

പൊതമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ് കമ്ബനി ചാക്കിന് 5 രൂപ കൂടി വര്‍ദ്ധിപ്പിച്ചെന്നും, മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …