Breaking News

കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു; ഭര്‍ത്താവിന് പരിക്ക്…

കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ ആനയിറങ്കലിനു സമീപം എസ്‌ വളവിലാണ് കാട്ടാന ആക്രമണത്തില്‍ ചട്ടമൂന്നാര്‍ സ്വദേശിനി വിജികുമാര്‍ (36) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ പോയ ശേഷം തിരികെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയില്‍ വെളുപ്പിന് 5.30നാണ് അപകടമുണ്ടായത്.

ഇരുചക്രവാഹനത്തില്‍ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുന്‍പില്‍ പെടുകയായിരുന്നു. ബൈക്ക് തിരിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞു വീഴുകയും കാട്ടാന അക്രമിക്കുകയുമാണ് ഉണ്ടായത്. ബൈക്കിനു അടിയില്‍പെട്ടുപോയ കുമാര്‍ രക്ഷപ്പെട്ടു.

പിന്നാലെ എത്തിയ തൊഴിലാളി വാഹനത്തിലുള്ളവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ശാന്തന്‍പാറ പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വികരിച്ചു. വിജിയുടെ മൃദദേഹം താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …