Breaking News

അവിവാഹിതര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും, അനുവദനീയമായ അളവില്‍ മദ്യം കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ല: ഹൈക്കോടതി

പ്രായപൂര്‍ത്തിയായെങ്കില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂം നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്ബോള്‍ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ,

റിസോര്‍ട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാന്‍ അനുമതിയുള്ള മദ്യം റൂമില്‍ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല എങ്കില്‍ ഒരു ഹോട്ടല്‍ മുറിയില്‍ പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും റൂമെടുക്കാമെന്നും ജസ്റ്റിസ് എം എസ് രമേശിന്റെ വിധിയില്‍ പറയുന്നു.

തമിഴ്‍നാട്ടിലെ കോയമ്ബത്തൂരിലെ ഒരു ഹോട്ടലില്‍ വിവാഹിതരല്ലാത്തവര്‍ക്കും റൂം അവൈലബിള്‍ എന്ന് പ്രിന്റ് ദൃശ്യാ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് അത് ഇമ്മോറല്‍ ആണെന്നും അവിവാഹിതരായ സ്ത്രീയും പുരുഷനും കഴിയുന്നുണ്ട് അത് അനാശാസ്യമാണെന്നു ചൂണ്ടികാണിച്ചു അയല്‍വാസികള്‍ പരാതി നല്‍കിയതിനെ

തുടര്‍ന്ന് പോലീസ് ഹോട്ടല്‍ റെയിഡ് ചെയ്യുകയും അവിവാഹിതരായവരെ അറസ്റ്റ് ചെയ്യുകയും റൂ സീല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത് . പോലീസിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി. ഹോട്ടല്‍ മുറികള്‍ വ്യക്തിപരമായി അനുവദിക്കപ്പെട്ട മദ്യം കഴിക്കുന്നത് നിയമവിരുദ്ധമല്ല എന്നും, പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ചു താമസിക്കുന്നത് ഇമ്മോറല്‍ അഥവാ അനാശാസ്യമല്ലെന്നും വിധിച്ചു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …