Breaking News

ബദിയടുക്കയിലെ യുവതിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കാസര്‍കോട്: ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ സുഹൃത്തായ വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെയാണ് (40) വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ പ്രതിയെ കാസർകോട്ട് എത്തിക്കും.

കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണനെയാണ് (30) ബദിയടുക്കയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുകെട്ടിനോട് സാമ്യമുള്ള വീടിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം നീതുവിനൊപ്പം താമസിച്ചിരുന്ന ആന്‍റോയെ തിങ്കളാഴ്ച മുതൽ സംഭവ സ്ഥലത്ത് നിന്ന് കാണാതായിരുന്നു.

നീതുവിന്‍റെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റ്മാർട്ടത്തിൽ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകൾ കണ്ടെത്തിയിരുന്നു.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …