Breaking News

സിമന്‍റിന്​ തോന്നുംവില; നിര്‍മാണ മേഖല പ്രതിസന്ധിയില്‍….

കോ​വി​ഡും ലോ​ക്​​ഡൗ​ണും ഏ​ല്‍​പി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​ക്ക്​ ഇ​രു​ട്ട​ടി​യാ​യി സി​മ​ന്‍​റ്​ വി​ല​വ​ര്‍​ധ​ന. ക​ഴി​ഞ്ഞ​ദി​വ​സം 50 രൂ​പ​യാ​ണ്​ ഒ​രു ചാ​ക്കി​ന്‍​​മേ​ല്‍ വ​ര്‍​ധി​ച്ച​ത്.നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍​ധ​ന​യാ​ണ്​ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്.

സി​മ​ന്‍​റ്, ക​മ്ബി, ഇ​ല​ക്​​ട്രി​ക്ക​ല്‍, പ്ലം​ബി​ങ്​ സാ​മ​ഗ്രി​ക​ള്‍​ക്കും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി​ത​വ​ണ വി​ല​കൂ​ടി. ക​ഴി​ഞ്ഞ​മാ​സം എ.​സി.​സി സി​മ​ന്‍​റി​ന്​​ 400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ള്‍ 50 രൂ​പ വ​ര്‍​ധി​ച്ചു. ജി.​എ​സ്.​ടി​യും ക​യ​റ്റി​റ​ക്ക്​ കൂ​ലി​യും അ​ട​ക്കം ചി​ല്ല​റ വി​ല്‍​പ​ന​യാ​യി ആ​വ​ശ്യ​ക്കാ​ര​െന്‍റ ​ൈക​യി​ലെ​ത്തു​േ​മ്ബാ​ള്‍ 480 രൂ​പ​യാ​വും.

അ​ല്‍​ട്രാ​ടെ​ക്​ സി​മ​ന്‍​റി​ന്​ 75 രൂ​പ വ​ര്‍​ധി​ച്ച്‌​ വി​ല അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി. ശ​ങ്ക​ര്‍ സി​മ​ന്‍​റി​ന്​ 475 രൂ​പ​യാ​ണ്​ പു​തി​യ വി​ല. നൂ​റു​രൂ​പ​യോ​ളം വി​വി​ധ ക​മ്ബ​നി​ക​ളു​ടെ സി​മ​ന്‍​റു​ക​ള്‍​ക്ക്​ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ക​ല്‍​ക്ക​രി​യു​ടെ​യും ഡീ​സ​ലി​െന്‍റ​യും വി​ല​വ​ര്‍​ധി​ച്ച​തും കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​ക​ളു​മാ​ണ്​ വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക്​ ല​ഭി​ക്കു​ന്ന വി​വ​രം.

മൂ​ന്നു​മാ​സം മു​മ്ബ്​ സി​മ​ന്‍​റി​ന്​ ഏ​ക​ദേ​ശം ഇ​ത്ര​ത്തോ​ളം വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ അ​പ്ര​ഖ്യാ​പി​ത പ​ണി​മു​ട​ക്കും പ്ര​തി​ഷേ​ധ​വും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ള്‍ വി​ല കു​റ​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ര്‍​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ യാ​ത്രാ​വി​ല​ക്ക്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം നി​ര്‍​മാ​ണ മേ​ഖ​ല അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട പ്ര​വാ​സി​ക​ളും മ​റ്റും നാ​ട്ടി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ളു​ടെ തീ​വി​ല. കോ​വി​ഡി​ന്​ ശേ​ഷം മ​റ്റ്​ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍​ക്കും വി​ല​വ​ര്‍​ധ​ന​യു​ണ്ടാ​യി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …