Breaking News

പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ 31 ന്…

സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച ( ഓ​ഗസ്റ്റ് 31 ) സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ

ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. 900 പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്. സുപ്രീം

കോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്ബ് ഒരു തവണ മാത്രമാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …