Breaking News

ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ; അതിഷിയും സൗരഭ് ഭരദ്വാജും അധികാരത്തിലേറി

ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. അതിഷി വിദ്യാഭ്യാസ മന്ത്രിയായും സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായുമാണ് അധികാരത്തിലേറിയത്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്.

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിദൂർ എന്നിവരും സന്നിഹിതരായിരുന്നു. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി.

മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും മടങ്ങിവരുന്നതുവരെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്നും ഡൽഹിയിലെ പ്രവർത്തനങ്ങൾ നിലയ്ക്കില്ലെന്നും അതിഷി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …