Breaking News

ഡൽഹി മദ്യനയ അഴിമതിക്കേസ്; സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ അറസ്റ്റ്. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിൽ കഴിയവെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

സിസോദിയയെ വെള്ളിയാഴ്ച തന്നെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ തിഹാർ ജയിലിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. സി.ബി.ഐ കേസിൽ അറസ്റ്റിലായ ശേഷം രണ്ട് തവണ ഇഡി സിസോദിയയെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് അദ്ദേഹം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

ഡൽഹി കോടതി അദ്ദേഹത്തെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …