Breaking News

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അമ്മ

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അതിനാൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. കുട്ടി തൽക്കാലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരും.

കുഞ്ഞിന്‍റെ പിതാവ് കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി.

പങ്കാളിയെ വിവാഹം കഴിക്കാത്തതും കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അമ്മ തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു നീക്കം. ഈ സമയത്താണ് തൃപ്പൂണിത്തുറയിലുള്ള ദമ്പതികളെക്കുറിച്ച് സുഹൃത്ത് അറിയിക്കുന്നത്. സാമ്പത്തിക കൈമാറ്റം നടത്താതെയാണ് അനൂപിനെയും ഭാര്യയെയും കുഞ്ഞിനെ വളർത്താൻ ഏൽപ്പിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് മാതാപിതാക്കൾ കുഞ്ഞിനെ നൽകിയ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ് ശിശുക്ഷേമ സമിതിയുടെ അന്വേഷണം. ദത്ത് അല്ലെന്നിരിക്കെ കൈക്കു‍ഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തിയതിലെ അന്വേഷണമാണ് നടക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …