Breaking News

ജമ്മു കശ്മീരില്‍ കാണാതായ 4 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലി കടിച്ചുകൊന്നതാണെന്ന് സംശയം…

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓമ്ബോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിന്നാണ് നാലുവയസുകാരിയായ

അദാ ഷകിലിനെ കാണാതായത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ചുറ്റുപാടും അന്വേഷിക്കുകയും വിവരമറിഞ്ഞ നാട്ടുകാരും അന്വേഷണത്തിന് കൂടെ ചേരുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.

തെരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാലയും ചെരിപ്പും, വീടിന് സമീപമുള്ള വനത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചില്‍ സമീപത്തെ കാട്ടിലേക്കും തുടര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ കാട്ടിനുള്ളില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുലി കടിച്ചുകൊന്നതാവുമെന്നാണ് സംശയം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …