Breaking News

തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ 14 വരെ നീട്ടി…

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്.

അതേസമയം ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും.

കോയമ്ബത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …