Breaking News

ചരക്ക് വാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്…

ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക, ഇ വേ ബില്‍ കാലാവധി മുമ്ബുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന്

ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുക, ദേശീയ പാതകളിലെയും

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍  അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്ര- സംസഥാന സര്‍ക്കാരുകള്‍ക്ക് വീണ്ടും നിവേദനം നല്‍കും.

ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ആഗസത്  ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തി വച്ച്‌ അനിശ്ചിത കാല

സമരം തുടങ്ങും. പ്രതിഷേധ സൂചകമായി 2021 ജൂണ്‍ 28ന് ഇന്ത്യയൊട്ടാകെ ചരക്ക് വാഹന മേഖല  കരിദിനമായി ആചരിക്കുന്നതിനും തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ ചരക്ക് വാഹന

സംഘടനകളും ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …