Breaking News

നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച്‌ നാലുപേര്‍ക്ക്‌ പരുക്ക്‌…

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ചു. നാല്‌ പേര്‍ക്ക്‌ പരുക്ക്‌. തുറവൂര്‍ പറയകാട്‌ പാണ്ഡ്യയംപറമ്ബില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ്‌ (42), ലൈജ (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ദേശീയ പാതയില്‍ കുറവന്‍തോട്‌ ജങ്‌ഷനിലായിരുന്നു അപകടം.

ആലപ്പുഴയിലേക്ക്‌ പോയ സ്വകാര്യ ബസ്‌ ജങ്‌ഷനില്‍ നിര്‍ത്തിയിട്ട്‌ യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കുഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. മേരിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ വന്നതായിരുന്നു ഇവര്‍. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …