Breaking News

കായംകുളത്ത് സമൂഹവ്യാപനം? ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്; ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വര്‍ധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ

16 പേര്‍ക്കാണ് രണ്ടു ദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ആദ്യ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ ആഗസ്റ്റ്‌ 15 ന് വിപണിയിലേക്ക്? പക്ഷേ വിദഗ്ധർ ഒന്നടങ്കം പറയുന്നത്…

ഇന്നലത്തെ 12 കൊവിഡ് രോഗികളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്. എട്ടും, ഒന്‍പതും മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അടക്കമാണ് വൈറസ് ബാധയുണ്ടായത്. വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം.

കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധ സംശയിച്ച്‌ ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.

ഇതിനു പുറമെ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. ആറാട്ടു പുഴ സ്വദേശിനിയായ ഗര്‍ഭിണിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി.

കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാന്‍ നഗരസഭാ പരിധിയില്‍ പരിശോധന എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …