Breaking News

നഗ്ന വീഡിയോ വിവാദം: രഹ്ന ഫാത്തിമയ്ക്ക് കുരുക്ക് മുറുകുന്നു; സർക്കാർ ഹൈക്കോടതിയിൽ…

നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകായും ആ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ നീക്കത്തെ

എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രഹ്നയ്ക്ക് എതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് ജാമ്യം നല്‍കരുത് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി.

കുട്ടികളെ കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്ലും തിരുവല്ല പോലീസും രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസുകളെടുത്തിട്ടുണ്ട്. രഹ്നയെ ഇതുവരെ കേസില്‍

ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. രഹ്ന ഒളിവില്‍ കഴിയുകയാണ് എന്നാണ് സൂചന. അതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുൻകൂർ ഹര്‍ജിയില്‍ പറയുന്നു.

വ്യക്തിസ്വാതന്ത്ര്യല്‍ ഇടപെടല്‍ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും രഹ്ന ഫാത്തിമ പറയുന്നു. എന്നാല്‍ കേസില്‍ രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനോട് യോജിപ്പില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് പ്രകാരമാണിത്. കലയുടെ പേരില്‍ ആണെങ്കില്‍ പോലും സ്വന്തം അമ്മ കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്.

തന്റെ കുട്ടികളെ ഉപയോഗിച്ച് എന്തും ചെയ്യാം എന്ന അവസ്ഥ പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുട്ടികളെ ഉപയോഗിച്ചുളള ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

കുട്ടിയെ കൊണ്ട് ശരീരത്തില്‍ രഹ്ന ഫാത്തിമ ചിത്രം വരപ്പിക്കുന്ന വീഡിയോ കണ്ടത് അന്‍പത്തിഒന്നായിരം ആളുകളാണ്. ഇത് പോക്‌സോ പരിധിയില്‍ വരും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രഹ്ന ഫാത്തിമയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് നിയമ ലംഘനമാണ്. മുന്‍പും രഹ്ന ഫാത്തിമയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രഹ്ന ഫാത്തിമ ചെയ്തത് ബോഡി ആര്‍ട്ട് ആണ് എന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. രഹ്നയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …