Breaking News

അവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ രാജ്യം…

ഇന്നിവിടെ പ്രണയപ്പൂക്കള്‍ ഇല്ല.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓര്‍മ മാത്രം. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്ബോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. 2019 ഫെബ്രുവരി 14-നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്.

40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 വാഹനങ്ങളിലായി 2547 ജവാന്മാരുമായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു സുരക്ഷാ സേനയുടെ വാഹനവ്യൂഹം. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപത്ത് എത്തവെ 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റി ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്ഫോടനത്തില്‍ തകര്‍ന്നു.

മലയാളിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ഇന്ത്യന്‍ സൈനികരെ രാജ്യത്തിന് നഷ്ടമായി. ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഭീകര നേതാക്കളടക്കം നിരവധി ഭീകരര്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്ബുകളും ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …