Breaking News

30,000 കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം: ആദ്യമായി സംസ്ഥാനത്തെ ഒരു ജില്ലയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 5000 കടന്നു; നാലു ജില്ലകളില്‍ മൂവായിരത്തിനു മുകളില്‍ രോഗികള്‍…

സംസ്ഥാനത്ത് ഇന്ന് 32, 819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന രോഗബാധകളുടെ എണ്ണം 30,000 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 5015
എറണാകുളം 4270
മലപ്പുറം 3251
തൃശൂര്‍ 3097
കോട്ടയം 2970
തിരുവനന്തപുരം 2892
പാലക്കാട് 2071

കണ്ണൂര്‍ 1996
ആലപ്പുഴ 1770
കൊല്ലം 1591
പത്തനംതിട്ട 1163
വയനാട് 968
കാസര്‍ഗോഡ് 906
ഇടുക്കി 859

30,409 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 4819
എറണാകുളം 4207
മലപ്പുറം 3097
തൃശൂര്‍ 3072
കോട്ടയം 2761
തിരുവനന്തപുരം 2670
പാലക്കാട് 936

കണ്ണൂര്‍ 1776
ആലപ്പുഴ 1759
കൊല്ലം 1578
പത്തനംതിട്ട 1086
വയനാട് 944
കാസര്‍ഗോഡ് 862
ഇടുക്കി 842

96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …