Breaking News

ഓപ്പറേഷന്‍ ഫുട്പാത്ത് : 390 വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി

കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഓപ്പറേഷന്‍ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 579 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 189 സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തി. നഗരത്തില്‍ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മള്‍ട്ടി ഏജന്‍സി എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊച്ചി നഗരത്തില്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് ആക്‌ട് -2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. നിരവധി തവണ മുന്നറിയിപ്പുകളും ലൈസന്‍സ് എടുക്കാന്‍ അവസരവും നല്‍കിയിട്ടും നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …