Breaking News

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ അഞ്ച് കോടി പാരിതോഷികം…?

ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ക്ക് അഞ്ച് കോടി രൂപ സമ്മാനമായി ലഭിക്കും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടിത ഇറച്ചി

റീട്ടെയിലര്‍ അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിക്കന്‍റെയും മുട്ടയുടെയും ഉപഭോഗം കൊറോണ വൈറസിന് കാരണമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരസ്യവുമായി അമീര്‍ ചിക്കന്‍ ആന്‍ഡ് എഗ്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ പ്രചരിച്ചത് ചിക്കന്‍ കഴിക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിച്ചെന്നും അത് ബിസിനസില്‍ എഴുപത് ശതമാനത്തോളം ഇടിവിന് കാരണമായെന്നും അമീര്‍ ചിക്കന്‍ മാനേജിംഗ് ഡയറക്ടര്‍ പറയുന്നു.

ഈ വ്യാജ പ്രചരണം അവസാനിപ്പിക്കാനായാണ് മാര്‍ച്ച്‌ 12ന് സമ്മാനത്തുക പ്രഖ്യാപിച്ചത്. പരസ്യം കണ്ട് നൂറിലധികം കോളുകളാണ് കമ്പനിയ്ക്ക് ലഭിച്ചത്. എന്നാല്‍, ആര്‍ക്കും ചിക്കനും മുട്ടയും കൊറോണയ്ക്ക് കാരണമാകുന്നുവെന്ന് തെളിയിക്കാന്‍ സാധിച്ചില്ലല്ലെന്ന് ഇവര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …