Breaking News

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച്‌ കോടികള്‍ തട്ടിയ മലയാളി മുംബൈയില്‍ അറസ്റ്റില്‍; തട്ടിപ്പിനിരയായത് 30ലേറെ സ്ത്രീകള്‍

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച്‌ കോടികള്‍ തട്ടിയ മലയാളി മുംബൈയില്‍ അറസ്റ്റില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലേറെ സ്ത്രീകളാണ് ഇയാളുടെ ഇരയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രതിയായ പ്രജിത്ത് ഇരകളെ കണ്ടെത്തിയിരുന്നത്.

തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് വമ്ബന്‍ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. പുനര്‍ വിവാഹം ആഗ്രഹിച്ച സ്ത്രീ പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പരിചയപ്പെടുന്നത് മാട്രിമോണി സൈറ്റുകളിലൊന്നില്‍ നിന്നായിരുന്നു.

സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസില്‍ ഒരു ഹോട്ടലുണ്ടായിരുന്നത് വിറ്റെന്നും ഇതിലൂടെ കിട്ടിയ കോടിക്കണക്കിന് രൂപ റിസര്‍വ് ബാങ്കിന്‍റെ നിയമ കുരുക്കില്‍ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചു. ചില വ്യാജരേഖകള്‍ ഇതിനായി ചമച്ചു. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് 17 ലക്ഷത്തിലേറെ രൂപയാണ് പ്രതി കൈവശപ്പെടുത്തിയത്.

പണം തിരികെ കിട്ടാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ താനെ പൊലീസാണ് പ്രജിത്തിനെ തന്ത്രപരമായി വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതേ രീതിയില്‍ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്. രണ്ടരക്കോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …