Breaking News

ഹോബി പോലെ വിവാഹം കഴിക്കല്‍! വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍…..

വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയില്‍ ശ്രീകണ്ഠപുരം എസ്‌ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്.

2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുള്‍പ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോഴിക്കോട്ടുണ്ടെന്ന് വിവരം ലഭിച്ചത്.

പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ മാതമംഗലം, എട്ടിക്കുളം, പിലാത്തറ, മാത്തില്‍, പെരിങ്ങോം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. എഎസ്‌ഐ മണിയും സിദ്ദീഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …