Breaking News

‘ജോജി’ സ്വീഡിഷ് അന്താരാഷ്ട ചലച്ചിത്ര മേളയിലേക്ക്; പങ്കുവെച്ച്‌ ഫഹദ് ഫാസില്‍…..

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹിറ്റ് ചിത്രമാണ് ‘ജോജി’. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ചിത്രത്തിന് വന്‍ സ്വീകര്യതയായിരുന്നു ലഭ്യച്ചിരുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

വില്യം ഷേക്‌സ്പിയറുടെ മാക്ബത്ത് എന്ന വിഖ്യാത നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രമായിരിക്കും ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിനുണ്ടായിരുന്നു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …