Breaking News

ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉന്നതതല യോഗത്തിൽ തീരുമാനമായി

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

വീടുകളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …