Breaking News

കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ നാളെയും മറ്റന്നാളും അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി.

വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) തീയതികളിൽ അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികൾ, കിന്‍റർ ഗാർട്ടനുകൾ, ഡേ കെയർ സെന്‍ററുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …