Breaking News

അച്ഛനും മകനും ഒറ്റ ഫ്രെയിമില്‍; പാപ്പനിലെ സ്റ്റില്‍ പുറത്തുവിട്ട് സുരേഷ് ഗോപി…

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ടൈറ്റില്‍ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും

പുറത്തുവന്നതോടെ ആവേശത്തിലാണ് ആരോധകര്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമായ

ഇന്ന് താരം പുറത്തുവിട്ട  കാപ്പനിലെ സ്റ്റില്ലാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

മഹീന്ദ്ര ഥാറിന് മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയും പിന്നിലായി ഗോകുലും നില്‍ക്കുന്നതാണ് ചിത്രം. സുരേഷ് ഗോപി തന്റെ സാമൂഹിക മാദ്ധ്യമങ്ങളില്‍

പങ്കുവച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം

സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്‍’. സുരേഷ്ഗോപിയോടൊപ്പം

സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …