Breaking News

ഇതിഹാസ താരം മോ ഫറക്ക്​ ടോക്കിയോ ഒളിംപിക്​സിന്​ യോഗ്യത നേടാനായില്ല….

ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറക്ക് (മുഹമ്മദ്​ ഫറ)​ ടോക്കിയോ ഒളിമ്ബിക്​സിന്​ യോഗ്യത നേടാനായില്ല. നാലുതവണ ഒളിംപിക്​സ്​ ജേതാവായ മോ ഫറക്ക്​ മാഞ്ചസ്​റ്ററില്‍ നടക്കുന്ന

ബ്രിട്ടീഷ്​ അത്​ലറ്റിക്​ ചാമ്ബ്യന്‍ഷിപ്പിലെ മോശം പ്രകടനത്തോടെയാണ്​ യോഗ്യത ലഭിക്കാതിരുന്നത്​. ഞായറാഴ്​ചയാണ്​ യോഗ്യത ​​തെളിയിക്കാനുള്ള അവസാന സമയം. 38 കാരനായ ഫറക്ക്​ ഇനി മറ്റൊരു അവസരമില്ല.

10000 മീറ്റര്‍ 27 മിനിറ്റിനും 28 സെക്കന്‍ഡിനും താഴെയുളള സമയത്തിനുള്ളില്‍ ഫിനിഷ്​ ചെയ്​താലേ യോഗ്യത നേടാനാകുമായിരുന്നുള്ളൂ. പക്ഷേ 27 മിനിറ്റും 47.04 സെക്കന്‍ഡും കൊണ്ടാണ്​ ഫറ ഓടിത്തീര്‍ത്തത്​.

2012ലും 2016ലും ഈയിനത്തില്‍ ഫറക്കായിരുന്നു ഒളിംപിക്​സ്​ സ്വര്‍ണം. 50000 മീറ്ററിലും ഫറ ഇരട്ട സ്വര്‍ണം നേടിയിട്ടുണ്ട്​. ബിര്‍മിങ്​ഹാമില്‍ ഈ മാസം നടന്ന മീറ്റിലും യോഗ്യത തെളിയിക്കാനാകാത്തതിനെത്തുടര്‍ന്നാണ്​

മാഞ്ചസ്​റ്ററില്‍ നടന്ന മീറ്റിലേക്ക്​ ഫറയെ ക്ഷണിച്ചത്​. ”ത​െന്‍റ പരമാവധി ശ്രമിച്ചു. പക്ഷേ ഏറ്റവും മികച്ചവരുമായി മത്സരിക്കാന്‍ താന്‍ യോഗ്യനല്ല. എനിക്ക്​ അവിസ്​മരണീയമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. അതില്‍ ഞാന്‍ സന്തോഷവാനാണ്​” -ഫറ മത്സരശേഷം പ്രതികരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …