Breaking News

ഡെല്‍റ്റ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് ലോകത്തെ 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. വ്യാപനശേഷി കൂടുതലായ ഈ വൈറസ് വകഭേദം

വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ വേഗത്തില്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ നിലവില്‍ ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച്‌ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം, ലോകാരോഗ്യ

സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ തിരിച്ചറിഞ്ഞതില്‍

ഏറ്റവും വ്യാപനശേഷി കൂടിയ വൈറസാണിത്. ഇതുവരെ 85 രാജ്യങ്ങളിലാണ് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ ഇതിന്റെ വ്യാപനം വേഗത്തിലായിരിക്കും- ടെഡ്രോസ് അദാനം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്. ഡെല്‍റ്റ 85 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ആല്‍ഫ

വകഭേദം 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ദ്ധിച്ചതാണ് ഡെല്‍റ്റ. അതേസമയം, ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി 40ല്‍

കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശില്‍ ഡെല്‍റ്റ

പ്ലസ് ബാധിച്ച്‌ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിലിനാലാണ് മരണം സ്ഥിരീകരിച്ചത്. ഉജ്ജയിനിലെ കൊവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ സ്രവ സാമ്ബിള്‍ പരിശോധിച്ചപ്പോഴാണ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …