Breaking News

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു…

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

മാര്‍ച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്.

സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more

പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോള്‍ ഫ്രീ’, ‘അജഗജാന്തരം’, ‘ആര്‍ക്കറിയാം’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചത്.

അതിനു മുമ്ബ്‌ എത്തേണ്ട ‘മരട്’, ‘വര്‍ത്തമാനം’ എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു.  അടുത്തയാഴ്ച എത്തേണ്ട മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ റിലീസ് നീട്ടാനുള്ള ആലോചനയിലാണ്.

സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും പൂട്ടുമെന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …