Breaking News

ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ സഞ്​ജുവിന്​ പിഴ…

ചൊവ്വാഴ്ച പഞ്ചാബ്​ കിങ്​സിനെതിരായ ഐ.പി.എല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്​ഥാന്‍ റോയല്‍സ്​ നായകന്‍ സഞ്​ജു സാംസണിന്​ പിഴ.​ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ 12 ലക്ഷം രൂപയാണ്​ സഞ്​ജുവിന്​ പിഴയിട്ടത്​. അവസാന ഓവറിലെ കാര്‍ത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവില്‍ പഞ്ചാബിനെ റോയല്‍സ്​ രണ്ടുറണ്‍സിന്​ തോല്‍പിച്ചിരുന്നു.

അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാല്‍ യു.പിക്കാരനായ 20കാരന്‍ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ മായങ്ക്​ അഗര്‍വാളിന്‍റെയും (67) കെ.എല്‍. രാഹുലിന്‍റെയും (47) മികവില്‍ 120 റണ്‍സെന്ന നിലയില്‍ നിന്നാണ്​ പഞ്ചാബ്​ തോല്‍വിയിലേക്ക്​ കൂപ്പുകുത്തിയത്​.

എയ്​ഡന്‍ മാര്‍ക്രം(26*) നികോളസ്​ പുരാന്‍ (32) എന്നിവര്‍ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ്​ പടിക്കല്‍ കലമുടച്ചു. ​കാര്‍ത്തിക്​ ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ ഒരു റണ്‍ മാത്രമാണ്​ പിറന്നത്. രണ്ടു നിര്‍ണായക വിക്കറ്റുകള്‍ വീഴ്​ത്തിയതിന്​ പുറമെ മൂന്നു ഡോട്ട്​ ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

നിക്കൊളാസ്​ പുരാന്‍, ദീപക്​ ഹൂഡ (0) എന്നീ വന്‍തോക്കുകളെയാണ്​ ത്യാഗി പുറത്താക്കിയത്​. ആദ്യ മൂന്നോവറില്‍ 28 റണ്‍സ്​ വഴങ്ങിയതിന്​ ശേഷമാണ്​ നാലാംഓവറില്‍ ത്യാഗി ഗംഭീര തിരിച്ചുവരവ്​ നടത്തിയത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …