Breaking News

എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം, കലിതുളളി സോഷ്യല്‍ മീഡിയ, വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം….

ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌ പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍,

എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ

പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി. ഇടതു പ്രൈഫൈലുകളില്‍ നിന്നടക്കം

ജോസഫൈനെതിരെ വലിയ തോതില്‍ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മിഷനേയും അദ്ധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു. അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജോസഫൈനെ മാറ്റണമെന്ന

ആവശ്യം ഇതിനോടകം ശക്തമായി കഴിഞ്ഞു. നേരത്തേയും പലതവണ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ അദ്ധ്യക്ഷ കസേരയിലിരുന്ന് ജോസഫൈന്‍ നടത്തിയിട്ടുണ്ട്.

ജോസഫൈനെ മാറ്റുന്ന കാര്യം സി പി എം സജീവമായി പരിഗണിക്കാനാണ് സാദ്ധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇത്ര സെന്‍സും സെന്‍സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്നായിരുന്നു ഹരീഷ് വാസുദേവിന്‍റെ വിമര്‍ശനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …