Breaking News

കൊറോണ വൈറസ്; യാത്രകളൊന്നും നടത്താത്ത 33-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു; ആദ്യ സാമൂഹ്യ വ്യാപന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്.

ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ പറഞ്ഞു.

പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …