Breaking News

സംസ്ഥാനത്ത് ഇന്ധന വില ഇന്ന്‌ നൂറു കടന്നു ; 90 രൂപയില്‍ നിന്ന് 100 ലേക്ക് എത്താൻ വേണ്ടിവന്നത് വെറും…

സംസ്ഥാനത്ത് ഇന്ധന വില ഇന്ന്‌ നൂറു കടന്നു. പാറശാലയില്‍ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയില്‍ നിന്ന്

വില നൂറില്‍ എത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന്‌ 95 രൂപ 62 പൈസയുമാണ്‌. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ്

ഇന്നത്തെ വില. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറു കടന്നു. 22 ദിവസത്തിനിടെ 13 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …