Breaking News

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം; 58 വയസ്സുകാരന് 12 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി…

പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 58 വയസ്സുകാരനെ 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച്‌ കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും അടക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കരുണാപുരം സ്വദേശി ഫിലിപ്പോസിനെ ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്കു നല്‍കാനും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ വെറുതേ വിട്ടു. 2017ല്‍ കമ്ബംമെട്ട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടില്‍ എത്തിച്ച്‌ ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്നു നെടുങ്കണ്ടം സിഐ ആയിരുന്ന റെജി എം.കുന്നിപ്പറമ്ബനാണ് കേസന്വേഷിച്ചത്. റെജി കുന്നിപറമ്ബന്റെ മികച്ച അന്വേഷണം ആണ് കേസ് തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ ഹാജരായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …