Breaking News

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഒടുവിൽ വീട്ടമ്മയ്ക്ക് സംഭവിച്ചത്…

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

കസബ പൊലീസിന്‍റെ സഹായത്തോടെയാണ് പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …