Breaking News

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 26,200 പേര്‍ക്ക് മാത്രം കോവിഡ്; 29,209 പേർക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 26,200 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി നേടി.

തൃശൂർ 3279
എറണാകുളം 3175
തിരുവനന്തപുരം 2598
മലപ്പുറം 2452
കോഴിക്കോട് 2332
കൊല്ലം 2124
പാലക്കാട് 1996

ആലപ്പുഴ 1604
കോട്ടയം 1580
കണ്ണൂർ 1532
പത്തനംതിട്ട 1244
വയനാട് 981
ഇടുക്കി 848
കാസര്ഗോഡ് 455

24,999 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …