Breaking News

മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു; നാലു പേരുടെ നില ഗുരുതരം

കല്ലമ്ബലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാല് പോലീസുകാരുടെ നില ഗുരുതരമാണ്.

ഇവരെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കല്ലമ്ബലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.

എന്നാല്‍ പോലീസിനെ കണ്ട് അക്രമാസക്തനായ ഇയാള്‍ ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റവരില്‍ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകള്‍ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …