Breaking News

കൊല്ലത്ത്‌ അതിഥി തൊഴിലാളി യുവതിക്ക് ക്രൂര മര്‍ദ്ദനം…

കൊല്ലം പരവൂരില്‍ അതിഥി തൊഴിലാളി യുവതിക്ക് മര്‍ദ്ദനം. വീടുകളിലെത്തി മത്സ്യ വില്പന നടത്തുന്ന കര്‍ണാടക സ്വദേശിനി സുധയ്ക്കാണ് മര്‍ദ്ദനമേറ്റത്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ട ആളെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നെടുങ്ങോലം സ്വദേശി മണികണ്ഠനാണ് യുവതിയെ മര്‍ദ്ദിച്ചത്.

വടികൊണ്ട് മുഖത്തും മുതുകിലുമടിച്ചു. പിന്നീട് മാര്‍ക്കിറ്റിലെത്തി പരസ്യമായി അസഭ്യം പറയുകയും ചെയ്തു. പ്രതിയുടെ വീടിനു മുന്നിലെ മതിലില്‍ യുവതി കൈ തുടച്ചത്, രാത്രി മോഷണത്തിനുള്ള അടയാളമായാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മണികണ്oനെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ പ്രതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …