Breaking News

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍…

ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആ​റ് വ​ര്‍​ഷത്തിന് ശേഷമാണ് ക്ല​ബ് വി​ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ എ​മേ​ര്‍​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍. ഐഎസ്‌എല്ലിലെ ആദ്യ ദിനം മുതല്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ മികച്ച ചില ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ക്ലബ്ബ് മുന്നോട്ട് പോകുന്നതിന്

എല്ലാ ആശംസകളും നേരുന്നുവെന്നും ജിങ്കാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമര്‍ശം, നിങ്ങള്‍എന്നോടും, ബ്ലാസ്റ്റേഴ്സിനോടും കാണിച്ച എല്ലാ സ്നേഹത്തിനും

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും

എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തുമെന്നും, എല്ലാവര്‍ക്കും നന്ദിയെന്നും ജിങ്കാന്‍ പറഞ്ഞു. സന്ദേശ് ജിങ്കാന്‍ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഇക്കാലത്തിനിടെ ജിങ്കാന്‍ രാജ്യത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായതിലും, അദ്ദേഹത്തിന്റെ യാത്രയില്‍ കൂടെചേരാനും പിന്തുണക്കാനും കഴിഞ്ഞതിലും ക്ലബ്ബിന് അഭിമാനമുണ്ട്.

ഞങ്ങളുടെ വന്‍മതിലിന് ഇനിയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കല്‍ ബ്ലാസ്റ്റര്‍ ആയാല്‍ എല്ലാക്കാലത്തും ബ്ലാസ്റ്റര്‍ ആയിരിക്കും. ജിങ്കാന്റെ ജേഴ്സി നമ്ബറായ 21

അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇനി മറ്റൊരു താരത്തിനും നല്‍കില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സി​ക്കിം യു​ണൈ​റ്റ​ഡി​ലൂ​ടെ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ലോ​ക​ത്തേ​ക്ക് എ​ത്തി​യ ജി​ങ്ക​ന്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ​ മികച്ച പ്രതിരോധതാരമാണ്.

ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …