Breaking News

മദ്യപാനികൾക്ക് വീണ്ടും നിരാശ; സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വിലകൂട്ടി; ബോട്ടിലിന് 1000 രൂപ വരെ വർധിക്കും…

സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും.

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍

മാര്‍ജിന്‍ മൂന്ന് ശതമാനത്തില്‍ നിന്ന് 20 ശതമാനമായുമാണ് വര്‍ദ്ധിപ്പിച്ചത്. തങ്ങളുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത മദ്യ വില്‍പ്പനയെന്ന് ബെവ്കോ

വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …