നടി ആക്രമണ കേസില്‍ ദിലീപിന്‍റെ വീണ്ടും തിരിച്ചടി. നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
എന്നാല്‍, കേസില്‍ ദിലീപിന്‍റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമെ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.