Breaking News

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സ്വന്തം മുഖ്യന്‍…

കേരളം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ

കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. മുഖ്യന്റെ വാക്കുകള്‍ മലയാളികള്‍ക്ക് പകരുന്ന ധൈര്യവും കരുത്തും ചെറുതല്ല.

നിരവധി പേരാണ് ഇന്റര്‍വ്യൂ വീഡിയോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ ഏത് പ്രതിസന്ധി വന്നാലും നേരിടാല്‍ തയ്യാറെണെന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വാക്ക് മതി ആ മഹാമാരിയില്‍ നിന്ന് കേരളം അതിനെ അതിജീവിക്കും എന്ന് മനസിലാക്കാന്‍.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …